Latest News
Loading...

എസ്.എന്‍.ഡി.പി. യോഗം രാമപുരം ശാഖ - ജയന്തി സന്ദേശ യാത്ര ആവേശമായി



ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് മുന്നോടിയായി എസ്.എന്‍.ഡി.പി. യോഗം രാമപുരം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ജയന്തി ആഘോഷ സന്ദേശ യാത്ര ആവേശമായി. നിരവധി ഇരുചക്ര വാഹനങ്ങളില്‍ പീത പതാകയുമേന്തി രാമപുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കിഴതിരി ശാഖയുടെ പ്രദേശങ്ങളിലും സന്ദേശ യാത്ര എത്തി. കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച സന്ദേശ യാത്ര രാമപുരം ഗുരുമന്ദിരത്തില്‍ സമാപിച്ചു. .


.ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ ഫ്ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വിശ്വന്‍ തണ്ടുംപുറത്ത്, അജീഷ് കൊളുത്താപ്പള്ളില്‍, കിഴതിരി ശാഖാ സെക്രട്ടറി റ്റി.പി. ജയന്‍ താഴത്തിടപ്പാട്ട്, സലിം ഇല്ലിമൂട്ടില്‍, അശോകന്‍ മാവറ, ഗോപി ഇടപ്പാട്ട്, ഷൈനി സന്തോഷ് കിഴക്കേക്കര, സുധീഷ് വാഴയ്ക്കല്‍, സുധാകരന്‍ ചിറ്റിലക്കാട്ട്, ബിന്ദു മനോജ് നെടുംതൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments