പുനർ നിർമ്മിച്ച പൂവത്തോട് സെൻ്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശ കർമ്മം സെപ്റ്റംബർ ഏഴാം തീയതി നടക്കും. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലങ്ങാട് കൂദാശ കർമ്മം നിർവഹിക്കും. രൂപതാ മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ , ചിക്കാഗോ രൂപതയുടെ മുൻ അധ്യക്ഷൻ അങ്ങാടിയത്ത് എന്നിവർ സന്നിഹിതരായിരിക്കും. സെപ്റ്റംബർ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം നൽകും തുടർന്ന് ദേവാലയ കൂദാശ വിശുദ്ധ കുർബാന എന്നിവ നടക്കും.
.2023 ജൂലൈ മൂന്നിന് ശിലാസ്ഥാപനം നടത്തിയ ദേവാലയത്തിൻ്റെ നിർമ്മാണം രണ്ടുവർഷം കൊണ്ടാണ് പൂർത്തിയായത്. 1887 ഏപ്രിൽ 17നാണ് ഇടവക രൂപീകൃതമായത്. ഭരണങ്ങാനം ആനക്കല്ല് ഇടവകയുടെ ഭാഗമായിരുന്ന 240 കുടുംബങ്ങളാണ് പൂവത്തോട് ഇടവകയിൽ അംഗങ്ങളായത്. ഇപ്പോൾ 320 ഓളം കുടുംബങ്ങളാണ് ഇടവകയിലുള്ളത്.
ഇടവകക്കാരായ പുലിക്കുന്നേൽ സ്കറിയ കത്തനാരും തുരുത്തിയിൽ യൗസേപ്പ് കത്തനാരും ആണ് ആദ്യകാല വികാരിമാർ. 42 മത്തെ വികാരിയാണ് ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന ഫാദർ ജേക്കബ് പുതിയ പറമ്പിൽ. സി എസ് ടി വൈദികരുടെയും തിരുഹൃദയ സന്യാസിനികളുടെയും നസ്രത്ത് സന്യാസികളുടെയും ഭവനങ്ങൾ ഇടവക അതിർത്തിയിലുണ്ട്.
വികാരി ഫാദർ ജേക്കബ് പുതിയ പറമ്പിൽ കൈകാരന്മാരായ ജോസ് ജോസഫ് ഞായർകുളം , പ്രസാദ് ദേവസ്യ പേരെക്കാട്ട്, പി ജെ സെബാസ്റ്റ്യൻ പെരുവാച്ചിറ, ജോജോ ജോസഫ് കാക്കാനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments