Latest News
Loading...

പാഴ്സൽ ലോറി മറിഞ്ഞ് അപകടം.



പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം പാഴ്സൽ ലോറി മറിഞ്ഞ് അപകടം. പുലർച്ചെ 1:45 ഓടെയാണ് അപകടമുണ്ടായത്. തൊടുപുഴയിൽ നിന്നും പാഴ്സലും ആയി വന്ന ലോറി നെല്ലാപ്പാറയിലെ കൊടും വളവിൽ താഴേക്ക് മറിയുകയായിരുന്നു. 


.ഡ്രൈവർ ക്യാബിൻ ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും ഫയർഫോഴ്സ് എത്തി വെട്ടി പൊളിച്ച് ആണ് പുറത്തെടുത്തത്.പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നും പാഴ്സലുമായി പാലാ റിലൈൻസ് ലേക്ക് വരികയായിരുന്നു വാഹനം. 


.വാഹനം ഓടിച്ചിരുന്ന ആഷിക്ക് , സഹായി വിഷ്ണു എന്നവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ആഷിക് ഐസിയുവിലാണ്. തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments