Latest News
Loading...

പാലാ വിദ്യാഭ്യാസ ഉപജില്ല അധ്യാപക ദിനാഘോഷം



പാലാ: പാലാ വിദ്യാഭ്യാസ ഉപജില്ല അധ്യാപക ദിനാഘോഷം സെപ്റ്റംബർ 3 ബുധൻ രാവിലെ 9.30 മുതൽ പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ നടക്കും. എ ഇ ഒ സജി കെ ബി അധ്യക്ഷൻ ആയിരിക്കും. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ സമ്മേളനവും സ്പോർട്സ് കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യും. ഡോ. സാബു ഡി മാത്യു മുഖ്യ പ്രഭാഷണം നടത്തും. 


.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ അധ്യാപക ശ്രേഷ്ഠരെ ആദരിക്കും. ബി പി സി രാജ്‌കുമാർ കെ സ്പോർട്സ് കിറ്റ് പദ്ധതി അവതരണം നടത്തും. പുസ്തകാസ്വാദന മത്സരത്തിൽ വിജയിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കും. 


.എച്ച്. എം. ഫോറം സെക്രട്ടറി ഷിബുമോൻ ജോർജ് സ്വാഗതവും അധ്യാപക സദസ് കോർഡിനേറ്റർ മോൺസി ജോസ് നന്ദിയും പറയും. ഷൈല ബി, ശ്രീകല കെ ബി, ജോസ് വർഗീസ്, ജോൺസൺ കെ സി, ജോയ്‌സ് ജേക്കബ്, സുമ ബി നായർ, സി. ലിൻസി ജെ ചീരാംകുഴി തുടങ്ങിയവർ പ്രസംഗിക്കും.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments