കേരള പുലയൻ മഹാസഭ മീനച്ചിൽ യൂണിയൻറെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 162-മത് ജയന്തി ആഘോഷം പാലായിൽ നടന്നു. പാലാ കൊട്ടാരമറ്റത്തുനിന്നും വൈകുന്നേരം നാലിന് സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. തുടർന്ന് പാലം ജംഗ്ഷനിൽ നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻറ് ബിനീഷ് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി രമേശൻ മേക്കാനമറ്റം സ്വാഗതം ആശംസിച്ച ചടങ്ങിൽ പാലാ നഗരസഭ മീനച്ചിൽ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് സിന്ധു മോൾ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് കൊട്ടാരം സഭാ സന്ദേശം നൽകി.
ഖജാൻജി സന്തോഷ് കെ ആർ നന്ദി രേഖപ്പെടുത്തി.ഘോഷയാത്രയിൽ 21 ശാഖകളിൽ നിന്ന് 1500ൽ പരം ആളുകൾ പങ്കെടുത്തു.വിവിധ കലാരൂപങ്ങളും കലാപരിപാടികളും അരങ്ങേറി..ഭാരവാഹികളായ ബിനീഷ് ഭാസ്കരൻ, രമേശൻ മേക്കാനംമറ്റം, മനോജ് കൊട്ടാരമറ്റം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments