Latest News
Loading...

വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ ഒരാള്‍ മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയില്‍

 

 വൈദ്യുതി ഉപയോഗിച്ച് തോട്ടില്‍ നിന്നും മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യശാല പുതുപ്പള്ളില്‍ പി.ജി.സുരേഷ് (54) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ടെ ളാലം തോട്ടില്‍ വൈദ്യശാല പയപ്പാര്‍ ഭാഗത്താണ് അപകടം സംഭവിച്ചത്.



.തോടിന് സമീപത്തുള്ള വൈദ്യുതി ലൈനില്‍ നിന്നു കണക്ഷനെടുത്ത് മീന്‍ പിടിക്കുന്നതിനിടെ ഇരുവര്‍ക്കും വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുരേഷ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. സുഹൃത്ത് നെച്ചിപ്പൂഴൂര്‍കുന്നേല്‍ ജായിസിനെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 


.പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുരേഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് ഭവനത്തിലെത്തിക്കുകയും തുടര്‍ന്ന് പാലായിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തു. സുരേഷ് മരംവെട്ട് തൊഴിലാളിയും ജായിസ് രാഷ്ട്രീയപൊതുപ്രവര്‍ത്തകനുമാണ്.


.പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുരേഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം  ഉച്ചകഴിഞ്ഞ് ഭവനത്തിലെത്തിക്കുകയും തുടര്‍ന്ന് 3 ന് പാലായിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments