Latest News
Loading...

പുറമ്പോക്കിൽ നിന്നിരുന്ന വലിയ മരങ്ങൾ വെട്ടിയ നിലയിൽ



തലനാട് പഞ്ചായത്തിൽ മീനച്ചിൽ ആറിൻ്റെ ഭാഗമായ  തോടിൻ്റെ പുറമ്പോക്കിൽ നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ സ്വകാര്യ വ്യക്തി വെട്ടി നിരത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന ആഞ്ഞിലി അടക്കമുള്ള മരങ്ങൾ ആണ് നശിപ്പിച്ചിരിക്കുന്നത്. 7 ഭീമൻ മരങ്ങൾ വെട്ടിയതായി തലനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടത്തിയ പരിശോധനയിൽ കണ്ടെത്തി.  തലനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചാമപ്പാറയിലാണ് സംഭവം .



.സ്വകാര്യ ഭൂമിയിലെ കൃഷിയ്ക്ക് തടസ്സമാകാതിരിക്കാനാണ് മരം വെട്ടിയതെന്ന് കരുതുന്നു. കുറേ മരത്തടികൾ കടത്തിയതായും സംശയിക്കുന്നു. . തീക്കോയി പള്ളിവാതുക്കൽ സ്വദേശിയായ ഉടമയാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. മരചില്ലകൾ വെട്ടി പുഴയിൽ തള്ളിയിട്ടുമുണ്ട്. നാളെ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയശേഷം പരാതി നൽകും.  


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments