ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ഇടുക്കി ജില്ലയിലെ കർഷകരെയടക്കം ഇത് വലിയ പ്രശ്നത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ നിർമ്മാണ നിരോധനം തുടരുന്ന സാഹചര്യത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇടുക്കിയുടെ വ്യാപാര വ്യവസായ, ടൂറിസം മേഖലയെയും നിയമ ഭേദഗതി അപ്പാടെ തകർക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്.
ഇടുക്കി ജില്ലയിൽ ഒരു നിർമ്മാണ പ്രവർത്തനം നടത്തേണ്ടതുണ്ടെങ്കിൽ സർക്കാർ അനുമതി കിട്ടാൻ ഇടതു സംഘടനാ ഓഫീസുകളിൽ നിന്നുള്ള പ്രതിഷേധം ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം ആരോപിച്ചു. ഇത് വലിയ അഴിമതിക്ക് കളമൊരുക്കും.
കേരള കോൺഗ്രസ് (മാണി) വിഭാഗം അടക്കമുള്ളവർ ഇതിൻ്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാതെയാണ് വിഷയത്തെ അനുകൂലിക്കുന്നതെന്നും ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. നിയമത്തിൽ ഭേദഗതി വരുത്തിയില്ലെങ്കിൽ വലിയ സമരപരിപാടികൾ ബി ജെ പി നടത്തുമെന്നും അദ്ദേഹം പറഞ്ഞു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments