ഭാരതത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനം പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു പതാക ഉയർത്തി. NCC ഫസ്റ്റ് ഓഫീസർ, ജിൻസ്. ജോർജിൻ്റെ നേതൃത്വത്തിൽ പരേഡ് നടന്നു. സ്കൂൾ NCC(army), NCC(Navy). NSS , Rover, Ranger, വിമുക്തി , ഓററ്ററി , യൂണിറ്റുകൾ പരേഡിൽ പങ്കെടുത്തു. അതിനു ശേഷം നടന്ന സ്വാതന്ത്ര്യദിന റാലി പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീ. പ്രിൻസ് വി.സി. തയ്യിൽ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വർണാഭമായ റാലിയിൽ 200 വിദ്യാർത്ഥികളും അദ്ധ്യാപകരും അണിനിരന്നു.
.മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ത്സാൻസി റാണി എന്നിങ്ങനെ സ്വാതന്ത്ര്യ സമര സേനാനികളായി കുട്ടികൾ റാലിയിൽ പങ്കെടുത്തത് സ്വാതന്ത്ര്യസമരത്തിൻ്റെ സ്മരണ പകരുന്ന ദേശീയത സമൂഹ മനസ്സിൽ ഉണർത്താൻ പര്യാപ്തമായി. ഇന്ത്യൻ ദേശീയതയുടെ വിജയമാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും കുട്ടികൾ പഠിക്കുന്നത് ഭാരതത്തിനും ലോകനന്മയ്ക്കും വേണ്ടിയാണെന്നും, ഭാരതത്തിൻ്റെ മുഖമുദ്രയായ നാനാത്വത്തിലെ . ഏകത്വം സംരക്ഷിക്കാൻ പുതു തലമുറക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ കുട്ടികളെ ഓർമ്മിപ്പിച്ചു.
.ദേശീയ പതാകയേന്തി, മൂവർണ്ണ ബലൂണുകൾ കൈകളിൽ വീശി, സ്വാതന്ത്ര്യസമര സേനാനികളെ മുന്നിൽ നിർത്തി കുട്ടികൾ നടത്തിയ റാലി പാലാക്ക് പുതുമയാർന്ന അനുഭവമായി. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് റോവർ ലീഡർ നോബി ഡൊമിനിക്ക്, റേഞ്ചർ ലീഡർ അനിറ്റ അലക്സ്, NSS പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ, വിമുക്തി ക്ലബ്ബ് കോർഡിനേറ്റർ ഫാ. ജിജോ വെണ്ണായിപ്പള്ളിൽ, ഓററ്ററി ക്ലബ്ബ് കോർഡിനേറ്റർ ഡോ. നിജോയ് പി. ജോസ് , കായികാധ്യാപകൻ മനു പ്രിൻസ് ,സ്കൂൾ ചെയർപേഴ്സൺ മാത്യൂസ് അനീഷ് എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments