Latest News
Loading...

ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ 79-മത് സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.



 ചേന്നാട് നിർമ്മല എൽ പി സ്കൂളിൽ 79-മത് സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി സുശീല മോഹനൻ ദേശീയ പതാക ഉയർത്തുകയും നവ ഭാരത സൃഷ്ടിക്കായി കൂട്ടായി പ്രവർത്തിക്കാം എന്ന സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്ക് കളറിംഗ്,ക്വിസ് മത്സരം, ദേശഭക്തിഗാനം, ദേശീയ പതാക വരക്കൽ എന്നിങ്ങനെ വിവിധ കലാപരിപാടികൾ സ്കൂൾതലത്തിൽ നടത്തുകയും,പായസം, മിഠായി എന്നിവ എല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. 



.സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിതാ വി നായർ, അധ്യാപകരായ രാജേഷ് ആർ, രഞ്ജുഷ സി ആർ, അഞ്ജന സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് സരിത അശോകൻ,എം പി ടി എ പ്രസിഡന്റ് സന്ധ്യാദീപു, രക്ഷകർത്താക്കൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments