Latest News
Loading...

കരൂർ പഞ്ചായത്തിൽ 35 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു



ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിൽ 35 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. അന്തിനാട് എസ്.ബി.ഐ ജംഗ്ഷൻ, അന്തീനാട് വൈറ്റ്ഫീൽഡ് വില്ല ജംഗ്ഷൻ,കൊല്ലംകുന്ന് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം നടപ്പു സാമ്പത്തിക വർഷം ആറ് ലൈറ്റുകൾ കൂടി സ്ഥാപിക്കും. ഭരണങ്ങാനം , കടനാട് ,മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലായി 97 ലൈറ്റുകൾ ഇതിനോടകം പ്രവർത്തനസജ്ജമാണ്.കരൂർ പഞ്ചായത്തിലെ കാഞ്ഞിരത്തുംപാറ ഗംഗ കുടിവെള്ള പദ്ധതി ഉൾപ്പെടെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർപഞ്ചായത്തിൽപൂർത്തീകരിച്ചു കഴിഞ്ഞു.



കുടിവെള്ളപദ്ധതികൾ,റോഡുകൾ,കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറി, അന്ത്യാളം പി. എച്ച്.സി.നിർമ്മാണം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ,വോളിബോൾ, ഷട്ടിൽ ബാഡ്മിൻ കോർട്ട്,മിനിമാസ്റ് ലൈറ്റുകൾ, സാനിറ്റേഷൻ കോംപ്ലക്സുകൾ ഉൾപ്പെടെ നാല് കോടിയിൽ പരം രൂപയുടെ വികസന പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിൽ നടപ്പിലാക്കി കഴിഞ്ഞു.പുന്നത്താനം എസ്. സി കോളനിയിൽ അടിസ്ഥാന സൗകര്യ വികസനം, കവറുമുണ്ട - ചെക്ക് ഡാം റോഡ്, കൊടൂർക്കുന്ന് എസ്.സി കോളനി റോഡിന് ക്രാഷ് ബാരിയർ , അന്തിനാട് ലക്ഷംവീട് കോളനി കിണർ നവീകരണം, അല്ലപ്പാറ - പയപ്പാർ റോഡ് റീടാറിംഗ്, കാവുംങ്കുഴി - കവറുമുണ്ട റോഡ് പുനരുദ്ധാരണം, അന്തീനാട് ഗവൺമെൻറ് യു.പി സ്കൂളിൽ പ്രവേശന കവാടം ,ചിറ്റാർ - ആമേറ്റുപള്ളി റോഡ് റീടാറിങ്, വായനശാല - കലമല എ.സി റോഡ് പുനരുദ്ധാരണം കരൂർ യു.പി സ്കൂളിൽ ടോയ്ലറ്റ് നിർമ്മാണം,അന്തിനാട് ചൈതന്യ കുടിവെള്ള പദ്ധതിയ്ക്ക് വാട്ടർ ഫിൽറ്ററിംഗ് യൂണിറ്റ് തുടങ്ങിയ പദ്ധതികൾ ഉടൻതന്നെ നിർമ്മാണം ആരംഭിക്കും. 


.പഞ്ചായത്ത് പ്രസിഡൻറ് അനസ്യാ രാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർമാരായ സ്മിത ഗോപാലകൃഷ്ണൻ, ലിസമ്മ ടോമി, ഫാദർ ആൻറണി കൊല്ലിയിൽ, ഷാജി വട്ടക്കുന്നേൽ,ബാബു കാവുകാട്ട്, കുരിയാച്ചൻ പ്ലാത്തോട്ടം, ജോസ് കല്ലങ്കാവുങ്കൽ ,സിബി പ്ലാത്തോട്ടം, സിബി ഓടയ്ക്കൽ, ജോഷി കുടിലുംമറ്റം , അപ്പി മണിയമ്മക്കൽ, പി .എസ് ശാർധരൻ, സിജോ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments