Latest News
Loading...

PMAY ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഫണ്ട് വൈകുന്നു. പ്രതിസന്ധിയില്‍ കുടുംബങ്ങള്‍



ത്രിതല പഞ്ചായത്തുകളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും സംയുക്തമായി നടപ്പിലാക്കി വരുന്ന  PMAY ഭവന നിര്‍മാണ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ഫണ്ടുകള്‍ ലഭിക്കുന്നതില്‍ നേരിടുന്ന വലിയ കാലതാമസം പ്രതിസന്ധികുന്നു.  പുതിയ വീട് നിര്‍മാണത്തിനായി പഴയ വീട് പൊളിച്ചതിനെ തുടര്‍ന്ന്, ഈ മഴക്കാലത്ത് വാടക വീടുകളിലും, ചെറിയ ഷെഡ്ുകളിലും താമസിക്കുന്ന ഇവരുടെ അവസ്ഥ വളരെ ശോചനീയമാണ്.



PMAY പദ്ധതിയില്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍, 105 ഗുണഭോക്താക്കളാണ്, ഒന്നാം ഗഡു 48000/- രൂപ ലഭിച്ച് വീടിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. എല്ലാവരും തന്നെ, പഴയ വീട് പൊളിച്ചു, തറയിട്ട് കാത്തിരിക്കുകയാണ്. കുറച്ചു പേര്‍ സ്വന്തം പണം മുടക്കി ഭിത്തികളുടെ നിര്‍മാണം വരെയാക്കി. വാര്‍ക്കാന്‍ ഫണ്ട് കിട്ടാത്തത് കൊണ്ട് ഇവരുടെയെല്ലാം, പുതിയ വീടിന്റെ കട്ടള, ജനല്‍ തുടങ്ങിയവ മഴ നനഞ്ഞു നശിക്കുകയാണ്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഈ പദ്ധതിയില്‍ 70 ലക്ഷം രൂപ യുടെ പ്രൊജക്റ്റ് വെക്കേണ്ടതിന് പകരം 30 ലക്ഷം രൂപ മാത്രമേ വച്ചിട്ടുള്ളു. ആ തുക പോലും പഞ്ചായത്ത് ഇതു വരെ കൈ മാറി നല്‍കിയിട്ടുമില്ല. കൂടാതെ, ലൈഫ് ഭവന പദ്ധതിയില്‍, 36 ഭവനങ്ങള്‍ക്ക്  ഫണ്ടുകള്‍ വിതരണം ചെയ്യാനുമുണ്ട്. 


വീടിന് എഗ്രിമെന്റ് വച്ചിരിക്കുന്ന എല്ലാവര്‍ക്കും ഫണ്ടുകള്‍ കൈമാറുവാന്‍, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തും, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും  അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്, പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, M C വര്‍ക്കി, ടോമി മാടപ്പള്ളി, പൂഞ്ഞാര്‍ മാത്യു, രാജമ്മ ഗോപിനാഥ്, സണ്ണി കല്ലറ്റ്, സജി കൊട്ടാരം, വിജയ കുമാരന്‍ നായര്‍, ജോളിച്ചന്‍ വലിയപറമ്പില്‍,
C K കുട്ടപ്പന്‍, P G ജനാര്‍ദ്ദനന്‍, ജോഷി പള്ളിപ്പറമ്പില്‍, ജോയി കല്ലറ്റ്, മാത്യു തുരുത്തേല്‍, മധു പൂതകുഴിയില്‍, മേരി തോമസ്, ബീന ബെന്നി, ഷൈനി ബേബി വടക്കേല്‍, ജോബി തടത്തില്‍ 
തുടങ്ങിയവര്‍ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments