Latest News
Loading...

രാത്രി വൈകിയും മഴ തുടരുന്നു



ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ രാത്രി വൈകിയും മഴ തുടരുന്നു. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മീനച്ചിലാറിൻ്റെ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. കൈത്തോടുകൾ പലതും നിറഞ്ഞു കവിഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെ ആരംഭിച്ച മഴ ഇടതടവില്ലാതെ പലയിടത്തും തുടരുകയാണ്. 


.മീനച്ചിൽ താലൂക്കിലെ തലനാട് ,മേലെടുക്കം, പാതാമ്പുഴ, തിടനാട് , അടിവാരം, തീക്കോയി എന്നീ മലയോര മേഖലകളിൽ ശക്തമായ മഴ അനുഭവപ്പെട്ടു. പ്രാദേശിക മഴമാപിനികളിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തി. 100 മില്ലിമീറ്റർ അധികം മഴ പലയിടത്തും രേഖപ്പെടുത്തി. തലനാട് പഞ്ചായത്തിൽ 130 മില്ലി മീറ്റർ അധികം മഴയുണ്ടായി.




തീക്കോയി മംഗളഗിരി ഏരിയാറ്റുപാറ ഇലുപ്പിങ്കൽ തങ്കച്ചന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു. വീടിൻ്റെ ഒരു ഭിത്തി തകർന്നു. സംഭവ സമയത്ത് വീട്ടിൽ ഈ മുറിയിൽ ആരും ഉണ്ടായിരുന്നില്ല. ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. 



തലനാട് മേലെടുക്കം വാർഡ് മെമ്പർ ഷാജി കുന്നിലിന്റെ വീടിൻ്റെ മുകളിലേക്ക് കരിങ്കൽക്കെട്ട് ഇടിഞ്ഞുവീണു. വീടിന് നാശനഷ്ടം ഉണ്ടായി. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചു.

പാലാ വൈക്കം റോഡിൽ മണലേൽ പാലത്തിൽ വെള്ളം കയറി. എന്നാൽ ഗതാഗതം തടസ്സപ്പെട്ടില്ല.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments