ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ ബീനിഷ് സുകുമാരന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ വാറ്റ് ചാരായവുമായി പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ പയ്യാനിത്തോട്ടം കരയിൽ ഓലിക്കൽ വീട്ടിൽ ആട് സാബു എന്നു വിളിക്കുന്ന സാബു അഗസ്റ്റ്യൻ (53) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്.ഇയാൾ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചാരായം വാറ്റി വിറ്റു വരികയായിരുന്നു.
.കോടതി മുപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബീനിഷ് നേത്യത്വത്തിൽ സുകുമാരൻ്റെ നടത്തിയ പതിശോധനയിൽ AEI(G) സുബാഷ് എൽ, AEI(G) ഷാജി വി എം ,PO സ്റ്റാൻസി ചാക്കോ,PO(G) ജസ്റ്റിൻ തോമസ്, PO(G) അഭിലാഷ് എം ജി,CEO പ്രദീഷ് ജോസഫ് ,CEO റ്റോബിൻ അലക്സ്,WCEO സിനി ജോൺ,ഡ്രൈവർ സജി കെ ജെ എന്നിവർ ഉണ്ടായിരുന്നു.ഓണക്കാലം അടുക്കുന്നതിനാൽ റെയ്‌ഡും പരിശോധനകളും ശക്തമാക്കുമെന്ന് എക്സൈസ് അധിക്യതർ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments