Latest News
Loading...

ആലപ്പുഴയില്‍ പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് തൊഴിലാളി മരിച്ചു




ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് തൊഴിലാളി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. അഞ്ച് പേര്‍ നീന്തി കരക്കെത്തിയിരുന്നു. രണ്ട് പേരെ കാണാതായിരുന്നു. ഇതില്‍ ഒരാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നിത്തല കീച്ചേരില്‍കടവ് പാലത്തിന്റെ സ്പാന്‍ തകര്‍ന്നാണ് തൊഴിലാളികള്‍ വെള്ളത്തില്‍ വീണത്. അപകടം ഉണ്ടായ സ്ഥലത്തു നിന്നും 50 മീറ്റര്‍ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. 


.ഉച്ചയോടെയാണ് സംഭവം. മന്ത്രി സജി ചെറിയാന്‍, യു പ്രതിഭ എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി. ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments