Latest News
Loading...

മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു



ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. വൈദ്യുതി ലൈൻ, കുഴൽ കിണർ എന്നിവയും ടൂറിസ്റ്റ് കേന്ദ്രത്തിൽ നേരത്തെ സ്ഥാപിച്ചിരുന്നു. ടേക്ക് എ ബ്രേക്ക് നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്തിന് അരുവി പ്രവേശന കവാടത്തിൽ ലഭിച്ചിട്ടുണ്ട്. 



ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക്  എ ബ്രേക്ക് നിർമ്മിക്കും. ടൂറിസ്റ്റുകൾക്ക് അരുവി സന്ദർശിക്കുവാൻ ആവശ്യമായ കൈവരികളും സ്ഥാപിച്ചിട്ടുണ്ട് .   മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രം കൂടുതൽ ആകർഷകമാക്കുവാൻ ഗ്രാമപഞ്ചായത്ത് ഇനിയും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments