പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ആംബുലൻസ് കാറിന് പിന്നിൽ ഇടിച്ചുകയറി അപകടം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇൻഡ്യൻ ഓയിൽ പെട്രോൾ പമ്പിന് മുന്നിലാണ് അ പകടമുണ്ടായത്. കാർ പമ്പിലേയ്ക്ക് തിരിഞ്ഞപ്പോള് പിന്നാലെ വന്ന ആംബുലൻസ് കാറിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.
അടിമാലിയിൽ നിന്നും രോഗിയുമായി കോട്ടയത്തേയ്ക്ക് പോവുകയായിരുന്നു ആംബു ലൻസ് പിന്നിൽ നിന്നുള്ള ഇടിയേറ്റ് കാർ പമ്പിലേയ്ക്ക് പാഞ്ഞുകയറിയെങ്കിലും വലിയ അ പകടം ഒഴിവായി. പരുക്കേറ്റ കാർ യാത്രികൻ കടനാട് സ്വദേശി സെബാസ്റ്റ്യൻ മാത്യുവിനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രി യിലെത്തിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments