തിടനാട് പഞ്ചായത്തില്‍ മൂന്നാംതോട്ടില്‍ കലുങ്കിനടിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പാലക്കാട് നെല്ലിയംപതി സ്വദേശി ലക്ഷ്മണന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. ലക്ഷ്മണനാണ് മരിച്ചതെന്ന് രാവിലെ തന്നെ സംശയമുയര്‍ന്നിരുന്നു. മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിന്‍കര റോഡിലെ തോടിനോട് ചേര്‍ന്നുള്ള കലുങ്കിനടിയില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടില്‍ തുണി കഴുകുവാനെത്തിയ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്.15 വര്‍ഷത്തോളമായി മൂന്നാംതോട് നെടിയപാലാ വീട്ടില്‍ താമസിച്ച് കൂലിപ്പണി ചെയ്തുവരികയായിരുന്നു ലക്ഷ്മണന്‍. മൂന്ന് ദിവസം മുമ്പ് ജോലി ആവശ്യത്തിനായി എറണാകുളത്തിന് പോകുകാണെന്ന് പറഞ്ഞാണ് ലക്ഷ്മണന്‍ വീട്ടില്‍ നിന്നിറങ്ങിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇന്ന് രാത്രി ബന്ധുക്കളെത്തിയതിന് ശേഷം പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments