Latest News
Loading...

സാനിട്ടേഷന്‍ ബ്ലോക്ക് നിര്‍മ്മാണം ആരംഭിച്ചു



കിടങ്ങൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന സാനിട്ടേഷന്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 8 പുതിയ ടോയ്‌ലറ്റ് യൂണിറ്റുകളാണ് നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 



.യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജി. സുരേഷ്, പ്രിന്‍സിപ്പല്‍ ബിന്ദു പി., ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍ ആര്‍, പി.റ്റി.എ. വൈസ് പ്രസിഡന്‌റ് പി.പി. സജി എന്നിവര്‍ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments