ചേന്നാട് - യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളൊരുക്കി സെൻ്റ് മരിയ ഗൊരേത്തീസിലെ വിദ്യാർത്ഥികൾ. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും ചേന്നാട് നിവാസികളും ചേർന്ന് നടത്തിയ സൈക്കിൾ റാലി വാർഡ് മെമ്പർ ശ്രീമതി ഷാന്റി തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. 'പുകഞ്ഞ് തീരേണ്ടത് അല്ല ജീവിതം' എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു.
.
ലഹരി വിരുദ്ധ സന്ദേശത്തോടൊപ്പം തെരുവുനാടകം, ഫ്ലാഷ് മോബ്, ടാബ്ലോ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. ശ്രീ ജസ്റ്റിൻ തോമസ് ( എക്സൈസ് ഓഫീസർ, ഈരാറ്റുപേട്ട) ശ്രി. ബിനോയി തോമസ് ( ജനമൈത്രി പോലീസ്, ഈരാറ്റുപേട്ട) എന്നിവർ കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസുകൾ എടുത്തു. സ്‌കൂൾ മാനേജർ ഫാ. തോമസ് മൂലേച്ചാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ് SH ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments