Latest News
Loading...

ലോഡിങ് തൊഴിലാളി ജോലിക്കിടെ വീണു മരിച്ചു



ലോറിയിൽ തടി കയറ്റുന്നതിനിടെ ലോഡിങ് തൊഴിലാളി ലോറിയിൽ നിന്നും വീണു മരിച്ചു. കുടക്കച്ചിറ അമ്പാട്ട്പടവിൽ തങ്കച്ചൻ (63 ) ആണ് ലോറിയിൽ തടി ലോഡ്ചെയ്തു കൊണ്ടിരുന്നപ്പോൾ താഴെ വീണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.  വീഴ്ചയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് തന്നെ തങ്കച്ചൻ മരണപ്പെട്ടു.


കെറ്റിയുസി എം കുടക്കച്ചിറ യൂണിറ്റ് അംഗമായിരുന്നു. മൃതദേഹം  പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം 3 മണിയോടെ വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10 30 ന് വീട്ടിൽ ആരംഭിച്ച കുടക്കച്ചിറ പള്ളി സെമിത്തേരിയിൽ നടക്കും. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments