'ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു . പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ നേതൃത്വം വഹിച്ചു. തീക്കോയി കൃഷി ഭവന്റെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് തല ഫലവൃക്ഷത്തൈ നടീൽ പ്രസിഡണ്ട് കെ.സി. ജയിംസ് കവളംമാക്കൽ നിർവ്വഹിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞയ്ക്ക് ശേഷം കുമാരി ഔൻഷി എസ്. പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പോസ്റ്റർ രചന , ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments