Latest News
Loading...

വാർഷിക ആഘോഷം നടത്തി



അടിവാരം സെൻ്റ് മേരീസ് സ്വാശ്രയ സംഘത്തിന്റെ 2024-25 വർഷത്തെ വാർഷിക ആഘോഷം അടിവാരം സ്കൂൾ ഹാളിൽ വച്ചുനടന്നു.  ജിസ്സോയ്  ഏർത്തേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാലാ രൂപത PSWS അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജോസഫ് താഴത്തുവരിക്കയിൽ ഉത്ഘാടനം ചെയ്തു.

 ഗ്രാമഅന്തരീക്ഷ പ്രതീകമായ ഒത്തൊരുമയും സഹവാർത്തിത്വവും ഈ നാടിന്റെ തന്നെ വികസനവും ആണ് സ്വസ്രായസംഘങ്ങളിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് ഉത്ഘാടകൻ ഓർമിപ്പിച്ചു. SS പ്രമോട്ടർ  സാജു മുതിരെന്തിക്കൽ സ്വാഗതവും, SS സെക്രട്ടറി സിനി ജെയ്‌സ് റിപ്പോർട്ടും അവതരിപ്പിച്ചു.



.പഞ്ചായത്ത്‌ അംഗം മേരി തോമസ്, 
PSWS സോണൽ കോഡിനേറ്റർ സിബി കണിയമ്പടി,വൈസ് ഡയറക്ടർ റവ.സി.അമല SH എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
 കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും,വിദ്യാഭ്യാസത്തിൽ മികവ് കൈവരിച്ചവിദ്യാർത്ഥികളെ ആദരിക്കുകയും സമ്മാനദാനം നടത്തു കയും ചെയ്തു. 

സ്വസ്രായ സംഘത്തിന്റെ മുൻനിര പ്രവർത്തകരായിരുന്ന മരണപ്പെട്ട
 സെബാസ്റ്റ്യൻ PU പുത്തൻപുരക്കലിനും, 
മുൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ അംഗം കൂടിയായിരുന്ന മോൻസി സണ്ണി പള്ളിക്കുന്നലിനും ആദരാജ്ഞലികൾ അർപ്പിച്ചു.

 യോഗത്തിന് SS ട്രഷറർ ഷൈനി ജോസ് വലിയപറമ്പിൽ നന്ദിയും അർപ്പിച്ചു. വാർഷിക ആഘോഷം ദേശീയഗാനത്തോടും തുടർന്ന് നടത്തപ്പെട്ട സ്നേഹവിരുന്നോടെയും അവസാനിച്ചു. 2025-26 വർഷത്തെ പുതിയ ഭരവാഹികളെയും യോഗം തിരഞ്ഞെടുത്തു..


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments