രാമപുരത്ത് വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ച് കയറി കട ഉടമസ്ഥനെ മര്‍ദ്ദിക്കുകയും തടയാന്‍ എത്തിയയാളെ മര്‍ദ്ദിക്കുകയും, വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. രാമപുരം ബസാര്‍ പരവന്‍കുന്ന് മാങ്കുഴിച്ചാലില്‍ അമല്‍ വിനോദി (24) നെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി രാമപുരം കൊണ്ടാട് സ്വദേശി ബെന്‍സായിയുടെ രാമപുരത്തുള്ള കടയില്‍ അതിക്രമിച്ചു കയറിയ പ്രതി കടയുടമയെ ഇടിക്കുകയും ചവിട്ടുകയും കടയിലിരുന്ന കത്തിയെടുത്ത് വെട്ടാന്‍ ശ്രമിക്കുകയുമായിരുന്നു.
അതിക്രമം തടയാന്‍ ചെന്ന തൊട്ടടുത്ത കടയുടമയെ
ഇയാള്‍ കത്തികൊണ്ട് കഴുത്തിനു വെട്ടി പരിക്കേല്‍പ്പിച്ചു. കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി അമല്‍ വാകത്താനം, പൊന്‍കുന്നം, പാലാ, മണിമല, രാമപുരം, കറുകച്ചാല്‍, മണര്‍കാട്. കീഴ്വായ്പൂര്‍, നെടുമങ്ങാട് ചിറയിന്‍കീഴ് തൊടുപുഴ എന്നീ സ്റ്റേഷനുകളിലായി അടിപിടി കൊലപാതകശ്രമം മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. രാമപുരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments