പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണം അമേരിക്കയില്‍ നിന്നുള്ള വിദഗ്ധ റിസോഴ്സ് പേഴ്സണ്‍മാരായ ക്രിസ്റ്റന്‍ ജോഷി, ആന്റണ്‍ ജോഷി, ഇസബല്‍ ജോഷി, ജയ്‌റോണ്‍ ജോഷി എന്നിവരുടെ പങ്കാളിത്തം ആയിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഇംഗ്ലീഷ് പഠനത്തിലെ നവീനരീതികള്‍ പരിചയപ്പെടുത്തി.
കുട്ടികളെ എല്ലാവരെയും ഉള്‍ച്ചേര്‍ത്ത പ്രവര്‍ത്തനങ്ങളില്‍ രസകരമായ ഗെയിമുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, ട്യൂട്ടറിങ് സെഷനുകള്‍, മികച്ച പഠനോപകരണങ്ങളുടെ ലഭ്യത എന്നിവ വളരെ ശ്രദ്ധേയമായിരുന്നു. റിസോഴ്സ് ടീം വിദ്യാര്‍ത്ഥികളെ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും രസകരമായ രീതികളിലൂടെ പുതിയ പഠന മാര്‍ഗങ്ങള്‍ അന്വേഷിക്കാനും പ്രോത്സാഹിപ്പിച്ചു.
എല്ലാ സെഷനുകളിലും വിദ്യാര്‍ത്ഥികള്‍സജീവമായിപങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments