Latest News
Loading...

സെൻറ് തോമസിൽ വായനദിനാചരണവും വായനവാര ഉദ്ഘാടനവും




പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ വായനദിനാചരണവും വായനവാര ഉദ്ഘാടനവും നടന്നു.  പ്രശസ്ത മലയാള സാഹിത്യ പണ്ഡിതനും പാലാ സെൻറ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളുമായ ഡോ. ഡേവിസ് സേവ്യർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.  സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ റവ. ഫാ. റെജിമോൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.



വായന എന്നാൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമൻ്റുകളുടെ മാത്രം വായനയായി ചുരുങ്ങുന്ന ഈ കാലത്ത് ശരിയായ അറിവ് ലഭിക്കാൻ അച്ചടി മാധ്യമങ്ങളെ ആശ്രയിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം വിദ്യാർഥികളെ ബോധവത്കരിച്ചു. മഹാന്മാരുടെ ജീവചരിത്രങ്ങളാണ് സ്കൂൾ വിദ്യാർത്ഥികൾ വായിക്കേണ്ടത് എന്ന് ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാർത്ഥികൾക്ക് വായിച്ചു വളരാൻ ആവശ്യമായ ഏതാനും പുസ്തകങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. 


സ്കൂൾ എൻ. എസ്. എസ്., റേഞ്ചർ & റോവർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന വായനാവാര ആഘോഷങ്ങളുടെ ആദ്യ ഘട്ടമായി മലയാള മനോരമ്മ പത്രം വിതരണം ചെയ്യുകയും ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments