Latest News
Loading...

വായനയ്ക്കൊരു വാതായനം വായനമാസാചരണം



ഈരാറ്റുപേട്ട  മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം ഭാഷ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനയ്ക്കൊരു വാതായനം എന്ന പേരിൽ വായനമാസാചരണത്തിന് തുടക്കം കുറിച്ചു.  ഈരാറ്റുപേട്ട ഐഡിയൽ ലൈബ്രറി കൺവീനറും,  സാംസ്കാരിക പ്രവർത്തകനുമായ പി എം മുഹ്സിൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങൾ അദ്ദേഹം പരിചയപ്പെടുത്തുകയും ആ പുസ്തകങ്ങൾ സ്കൂളിന് സമ്മാനിക്കുകയും ചെയ്തു.



 സ്കൂൾ മാനേജർ എംകെ അൻസാരി, ഹെഡ്മിസ്ട്രസ് എംപി ലീന, വിദ്യാർത്ഥിനി മിൻഹാ ഖദീജ എന്നിവർ സംസാരിച്ചു. 
മലയാളം അധ്യാപിക  ഇ വി ശ്രീജ പി എൻ പണിക്കർ അനുസ്മരണം നടത്തി. ചടങ്ങിൽ കുട്ടി എഴുത്തുകാരെ അനുമോദിച്ചു, അവരുടെ രചനകളുടെ പതിപ്പ് പ്രകാശനം ചെയ്തു. ജൂൺ 19 മുതൽ ജൂലൈ 16 വരെ സംഘടിപ്പിച്ചിരിക്കുന്ന വായന മാസാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, മത്സരം, പോസ്റ്റർ നിർമ്മാണം, ലൈബ്രറി സന്ദർശനം, ഭാഷാ ശില്പശാല, രചനാ ശിൽപ്പിശാല, പ്രസംഗം എന്നിവ സംഘടിപ്പിക്കും. ഇംഗ്ലീഷ്, ഹിന്ദി, അറബിക് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി നിരവധി വായന പ്രോത്സാഹന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments