Latest News
Loading...

കടപ്ലാമറ്റം സെന്റ്. മേരീസ് ദൈവാലയം 2025 ജൂൺ 01 ന് ഫൊറോന ദൈവാലയമായി ഉയർത്തപ്പെട്ടു.




ഏ.ഡി 1009 ൽ സ്ഥാപിതമായ കടപ്ലാമറ്റം സെന്റ്. മേരീസ് ദൈവാലയം 2025 ജൂൺ 01 ന് ഫൊറോന ദൈവാലയമായി ഉയർത്തപ്പെട്ടു. ക്രിസ്തുവർഷം ആദ്യ  നൂറ്റാണ്ടിൽ തന്നെ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്ന    അതിപുരാതനമായ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കടപ്ലാമറ്റം ദൈവാലയം 700 ൽ പരം കുടുംബങ്ങളുള്ള ഇടവകയായിരിക്കെ പാലാ രൂപതയുടെ പ്ലാറ്റി‍നം ജൂബിലി നിറവിൽ നിറഞ്ഞു നിൽക്കുന്ന അവസരത്തിൽ കടപ്ലാമറ്റം ഇടവകയുടെ പൗരാണികത്വത്തെ  ആഴത്തിൽ അറിഞ്ഞ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2025 ജൂൺ 1 ഇന്നലെ കടപ്ലാമറ്റം സെന്റ് മേരീസ് ഫെറോന ദൈവാലയമായി  ഉയർത്തി.

 യഹൂദ സുറിയാനി ഹൈന്ദവ പാരമ്പര്യമുള്ള പുരാതന പള്ളികളിൽ ഇന്നും തുടർന്നുപോരുന്ന കാഴ്ചവയപ്പ് തിരുനാളും,പ്രദക്ഷിണവും ദൈവ മാതൃഭക്തിയും കടപ്ലാമറ്റത്തിന്റെ പാരമ്പര്യമാണ്. 




.കടപ്ലാമത്ത് ജനിച്ചു വളർന്ന്  വിശുദ്ധ വൈദികനായി 1957 സെപ്റ്റംബർ 07 ന് സ്വർഗ്ഗ യാത്രയിലേക്ക് പ്രവേശിച്ച ബഹുമാനപ്പെട്ട കുട്ടൻതറപ്പേൽ യൗസേപ്പച്ചനെ നാനാജാതി മതസ്ഥർ പുണ്യശ്ലോകനായി വണങ്ങി പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ പ്രാപിച്ചു വരുന്നു.

 നാടിന്റെ കലാനുസൃതമായ വികസനത്തിന് വിദ്യാഭ്യാസ മേഖലയിലും മറ്റ് ആതുര സാമൂഹിക മേഖലകളിലും കടപ്ലാമറ്റം ദൈവാലയം നേതൃത്വം വഹിക്കുന്നു.

2025 ജൂൺ 8 ന് ഞായറാഴ്ച പന്തക്കുസ്ത ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട്  പിതാവ് നടത്തുന്നതാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments