Latest News
Loading...

പഠനോപകരണങ്ങൾ വിതരണം ചെയ്തു



ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണോദ്ഘാടനം സി.പി.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു നിർവ്വഹിച്ചു. സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ പൂഞ്ഞാർ, സെൻ്റ് ജോസഫ് യു.പി സ്കൂൾ കുന്നോന്നി, ഗവ. എൽ.പി സ്കൂൾ കൈപ്പള്ളി, സി.എം.എസ് യു.പി സ്കൂൾ ഇടമല, ഗവ. എച്ച് ഡബ്ളു എൽ.പി സ്കൂൾ കുന്നോന്നി എന്നിവിടങ്ങളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ. അക്ഷയ ഹരി, മേഖല പ്രസിഡൻ്റ് സുബിൻ സുരേന്ദ്രൻ, മേഖല സെക്രട്ടറി എം.പി പ്രമോദ്, കമ്മറ്റി അംഗങ്ങളായ സുബിൻ, അരവിന്ദ്, ജിഷ്ണു, അനീഷ്, ദീപു എന്നിവർ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments