പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ SSLC,+2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കല്‍ ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി.
ക്ലാസ്സ് നയിച്ചത് ജ്യോതി . ബി.നായർ ( CG & AC കൺവീനർ വിദ്യാഭ്യാസ വകുപ്പ് കോട്ടയം ) ആണ്. ലൈബ്രറി പ്രസിഡന്റ് ബി. ശശികുമാർ അദ്ധ്യക്ഷത വഹിച്ച അനുമോദനയോഗo ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്മെമ്പർ രമാ മോഹൻ ഉത്ഘാടനം ചെയ്തു.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി വി.കെ.ഗംഗാധരൻ സ്വാഗതംആശംസിച്ചു. കമ്മിറ്റി അംഗങ്ങളായ കെ.കെ.സുരേഷ് കുമാർ ,സിന്ധു . ജി.നായർ , ഡി. വിലാസിനി അമ്മ , സിന്ധു മോൾ കെ.ബി., വിനോദ് കുമാർ. പി.എ., ലൈബ്രറേറിയൻ ഷൈനി പ്രദീപ് , റിട്ടയേഡ് എ.പി.പി. അഡ്വ : പി.എൻ.സജികുമാർ എന്നിവർ സംസാരിച്ചു. ഉന്നത വിജയി കളായ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാ മോഹൻ മെമന്റോനല്കി അനുമോദിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments