പൈക ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മേടപ്പൂര മഹോത്സവവും അനുബന്ധ നവീകരണ കാലശവും മെയ് 4, 5,6,7 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി വിളക്കുമാടം ബ്രഹ്മശ്രീ സുനിൽ തന്ത്രികളുടെയും ക്ഷേത്രം ശാന്തി അഭിജിത്ത് ശാന്തി സഹശാന്തി മാരായ അനന്ദു സജി,അഭിജിത്ത് കലേഷ്, അനന്തു ബാബു എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.
മെയ് നാലാം തീയതി ഗണപതിഹോമം, താലപ്പൊലി തിരുവരങ്ങിൽ വിവിധ കലാപരിപാടികളും നടക്കും. മെയ് അഞ്ചാം തീയതി ആയില്യം പൂജ സർവേശ്വര പൂജ, മെയ് ആറിന് പൊങ്കാല, മെയ് 7ന് കുംഭകുടം, ദേശത്താലപ്പൊലി പഞ്ചാരിമേളം, ഗരുഡൻ പറവ, തെയ്യം, ശിവതാണ്ഡവം എന്നിവ നടക്കും.
വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ, സെക്രട്ടറി കെ.എസ്. അജി. കൂനാനി യ്ക്കൽ, ഉത്സവകമ്മറ്റി ചെയർമാൻ രതീഷ് കുമാർ ഇളം പുരയിടത്തിൽ, കൺവീനർ അരുൺ പൂത്തുറയിൽ, സന്തോഷ് ഈറ്റൊലിൽ, ഇ. കെ രാജൻ ഇട്ടിക്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments