മലങ്കര കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിച്ച, പ്രധാന റോഡുകൾ
പുർവ്വ സ്ഥിതിയിലാക്കുന്നില്ലാത്തതിനാൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പരാതി നൽകി. ഈ പദ്ധതിക്ക് വേണ്ടി
മുന്ന് മാസങ്ങൾക്ക് മുൻപ്, പൂഞ്ഞാർ ടൗൺ ഭാഗത്തും പരിസര റോഡുകളിലും വലിയ പൈപ്പ്കൾ കുഴിച്ചിട്ടിരുന്നു. അതിനു ശേഷം മുടിയ കുഴികൾ തന്നെ,വീണ്ടും രണ്ടാമത് അടുത്ത കാലത്തു വീണ്ടും കുഴിച്ചു. മഴ പെയ്തപ്പോൾ മണ്ണ് മുഴുവനായി ഒഴുകി പോയി, വലിയ ഓടകൾ പോലെ ഗർത്തങ്ങൾ റോഡിൽ രൂപപ്പെട്ടിരിക്കുകയാണ്.
കൂടാതെ വെള്ളം കെട്ടികിടന്ന് ചെളിക്കളം ആകുന്നു. മണ്ണ് ഒഴുകി പോയ ഭാഗങ്ങളിൽ വലിയ കുഴികൾ ഉണ്ടായ കാരണം എല്ലാ ദിവസവും തന്നെ ഇരു ചക്ര വാഹനങ്ങളുടെ അപകടങ്ങൾ നടക്കുന്നു. പെട്രോൾ പമ്പിന്റെ മുൻപിലുള്ള വളവിലാണ് കുടുതലും സ്കൂട്ടർ യാത്രികർ അപകടത്തിൽ പെടുന്നത്. ഇതു വരെ ഏകദേശം
15 ൽ പരം ഇരു ചക്ര യാത്രികർക്ക് അപകടങ്ങളിൽ പരിക്ക് പറ്റിയിട്ടുണ്ട്.
BMBC നിലവാരത്തിലും അല്ലാത്തതുമായിട്ടുള്ള മുഴുവൻ റോഡുകളും പുർവ്വസ്ഥിതിയിൽ പുന : സ്ഥാപിക്കാൻ വേണ്ട അടിയന്തിര നടപടികൾ, കേരള വാട്ടർ അതോറിറ്റി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പറും കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് മായ റോജി തോമസ്
മുതിരെന്തിക്കൽ,പാലാ യിലുള്ള, വാട്ടർ അതോറിറ്റി
എക്സിക്യൂട്ടീവ് എഞ്ചിനീയർ ക്ക് രേഖമൂലം പരാതി നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments