Latest News
Loading...

കറന്റ് കണി കാണാൻ ഇല്ല. പാലായിൽ ഇന്ന് വ്യാപാരി പ്രതിഷേധം




 പാലായിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിര വ്യാപാരി സമൂഹം പ്രതിഷേധ രംഗത്ത് . വൈദ്യുതി മുടക്കം മൂലം നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധി ഘട്ടത്തിലാണ്. നിരവധി തവണ നിവേദനത്തിലൂടെയും, വിവിധ സമരമാർഗ്ഗങ്ങളിലൂടെയും പ്രതിഷേധം അറിയിച്ചിട്ടും നാളിതുവരെ ഇതിനൊരു പരിഹാരം ആയിട്ടില്ല.

 സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടൽ നേരിടുന്ന വ്യാപാരികൾക്ക് നിത്യേന 14 മണിക്കൂർ വരെ കറൻ്റ് പോകുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. വൻകിട വ്യാപാരസ്ഥാപനങ്ങൾ ജനറേറ്റർ ഉപയോഗിച്ച് പരിഹാരം കാണുമെങ്കിലും ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് താങ്ങാൻ ആവില്ല. സ്വയംതൊഴിൽ സംരംഭങ്ങൾ മില്ലുകൾ തുടങ്ങിയവ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 

 ഇതിനൊരു പരിഹാരം ആവശ്യപ്പെട്ട് ഇന്ന് 11 മണിക്ക് പാലാ വൈദ്യുതിഭവന് മുന്നിൽ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. നേരത്തെ നഗരത്തിലെമ്പാടും എബിസി കേബിളുകൾ സ്ഥാപിക്കുകയും ഇനി വൈദ്യുതി മുടക്കം ഉണ്ടാവില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പഴയതിലും മോശം അവസ്ഥയാണെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments