Latest News
Loading...

അവധിക്കാല ശില്പശാലയ്ക്ക് സമാപനം


തിടനാട് ജി.വി.എച്ച്.എസ്.എസിൽ അഞ്ചു ദിവസമായി നടന്നുവന്ന അവധിക്കാല ശില്പശാലയ്ക്ക് സമാപനമായി.ഏറെ വിജ്ഞാനപ്രദവും ആഹ്ലാദകരവുമായ നിമിഷങ്ങൾ സമ്മാനിച്ച ശില്പശാല അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു നല്കിയെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.യോഗ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഫിലാറ്റലി ക്ലാസ്സ്, സ്റ്റാമ്പ് പ്രദർശനം,നാടൻപാട്ടരങ്ങ്, സോപ്പു നിർമ്മാണം, ക്രാഫ്റ്റ് വർക്ക്,സുംബാ ഡാൻസ് തുടങ്ങിയ ഒട്ടേറെ പരിപാടികൾ ശില്പശാലയെ ആകർഷകമാക്കി.




പഠനത്തിൽ ഇത്തരം പരിപാടികൾക്കുള്ള അനിവാര്യത വ്യക്തമാക്കിയ ശില്പശാലയിൽ പാർവതി,സജിനി സതീഷ്,ദാസ് നെടുംകുന്നം ,പ്രൊഫ.അഖിലേഷ് ആർ നാഥ്,കെ.ടി ജോസഫ്, ജേക്കബ് മത്തായി, ജോർജ്ജ് വർഗ്ഗീസ്, സുനിൽകുമാർ കലാഭാരതി ലതാ എസ്.പണിക്കർ എന്നിവർ ക്ലാസ്സ് നയിച്ചു.ഇതിന്റെ തുടർപരിപാടികൾ പുതിയ അദ്ധ്യയനവർഷത്തിലുണ്ടാകുമെന്ന് HM പ്രതിഭ പടനിലം, സീനിയർ അസിസ്റ്റന്റ് റോബിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments