വയോധികയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാലയും, മൊബൈൽ ഫോണും, വീട്ടിലുണ്ടായിരുന്ന പണവും കവർച്ച ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച 9-ം തീയതി വൈകുന്നേരം അഞ്ചുമണിയോടുകൂടി ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത്, തെക്കേതിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 78 വയസ്സ് ഉള്ള കുഞ്ഞമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് മോഷണം നടത്തിയത്.
ആളെ തിരിച്ചറിയാതിരിക്കാൻ കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണും, പതിനായിരത്തോളം രൂപയുമാണ് കവർച്ച ചെയ്തത്. തൃക്കൊടിത്താനം, കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ അനിൽകുമാർ മകൻ മോനു അനിലിനെയും, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അബീഷ് പി സാജനെയും, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗോപി മകൾ അനില ഗോപിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments