തീക്കോയി ഫൊറോന എസ്. എം. വൈ .എം .ൻ്റെ ആഭിമുഖ്യത്തിൽ വെള്ളികുളം എസ് .എം . വൈ. എം. യൂണിറ്റിന്റെ സഹകരണത്തോടെ വെള്ളികുളം ഇടവകയിൽ ലഹരിവിരുദ്ധ സന്ദേശം പങ്കുവെച്ചുകൊണ്ട് ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി. അലൻ ജേക്കബ് കണിയാകണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മെറ്റി ജോസ് സി.എം.സി. ആമുഖപ്രഭാഷണം നടത്തി.
തീക്കോയി ഫൊറോനാപള്ളി അസിസ്റ്റൻ്റ് വികാരി ഫാ.ടോം വാഴയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.വളർന്നുവരുന്ന തലമുറയെ ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനും ലഹരിയുടെ കെണിയിൽ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി നടത്തിയ ഫ്ലാഷ് മോബ് പ്രചാരണ പരിപാടി നവ്യാനുഭവമാണ് നൽകിയത്. എസ് .എംവൈ.എം. അംഗങ്ങളായ അമല ആന്റണി പുല്ലാട്ട്, ആൻ മരിയ ഷാജി കുന്നുംപുറത്ത്, അനന്യ പ്രജീഷ് രാമരത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
തീക്കോയി ഫൊറോനായുടെ കീഴിലുള്ള എല്ലാ ഇടവകകളിലും ലഹരിക്കെതിരെയുള്ള പ്രചാരണ പരിപാടി നടന്നു വരുന്നു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് പ്രചാരണ പരിപാടി യുവജനങ്ങളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നു. സ്റ്റെഫിൻ നെല്ലിയേക്കുന്നേ ൽ ,ജെസ്ബിൻ വാഴയിൽ,പ്രവീൺ വട്ടോത്ത്, റിയാ തെരേസ് മാന്നാത്ത്,മെൽബി ബിബിൻ ഇളംതുരുത്തിയിൽ,ആൻ്റോ ജോയി തുണ്ടത്തിൽ,അലൻ പാലക്കുഴയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments