ജിവിത ശൈലിയിലും എഴുത്തിലും പ്രഭാഷണത്തിലും ലാളിത്യം പുലർത്തിയ കറയറ്റ ഗാന്ധിയനായിരുന്നു ഇടമററം രത്നപ്പൻ എന്ന് എം.ജി.യൂണിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ. സാമൂഹ്യ പ്രതിബദ്ധതയായിരുന്നു രത്നപ്പൻകൃതികളിൽ നിറഞ്ഞുനിന്നത്. ചിന്തേരിട്ടു മിനുക്കിയ വാചക ശൈലിയിലുടനീളം തെളിഞ്ഞു നിന്നത് മനുഷ്യസ്നേഹവും.പാലാ സഹൃദയ സമിതിയും സഫലം 55പ്ളസും ചേർന്ന് നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഫലം സെക്രട്ടറി വി.എം.അബ്ദുള്ളാഖാൻ അധ്യക്ഷത വഹിച്ചു. ഇടമററം രത്നപ്പന്റെ സംപൂർണ്ണകൃതികൾ രണ്ടാം ഭാഗം കഥാകൃത്ത് ഉണ്ണികൃഷ്ണൻ കിടങ്ങൂർ പ്രകാശനം ചെയ്തു. തൊടുപുഴ ജില്ലാ ജഡ്ജി ജോഷി ജോൺ.ചാവേലിൽ പുസ്തകം ഏറ്റുവാങ്ങി. സഹൃദയസമിതി ഉപാധ്യക്ഷൻ ജോസ് മംഗലശ്ശേരി പുസ്തകസമർപ്പണം നടത്തി.
അമ്പലപ്പുഴ കുഞ്ചൻ സ്മാരക സമിതിയുടെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം നേടിയ പാലാ കെ.ആർ.മണിയെ ചടങ്ങിൽ ആദരിച്ചു. കേരളസർക്കാർ ഭാഷാ നിർദ്ദേശക സമിതിയംഗം ചാക്കോ സി പൊരിയത്ത്, സാഹിത്യകാരി ഡി. ശ്രീദേവി, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ കെ.കെ.ബാലചന്ദ്രൻ രവി പുലിയന്നൂർ ജി.ബാബുരാജ്, ഐഷാ ജഗദീഷ് തുടങ്ങിയവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments