Latest News
Loading...

വെള്ളാപ്പാട് ശ്രീവനദുർഗാദേവി ക്ഷേത്രത്തിലെ മീനപ്പൂരം ഏപ്രിൽ ആറ് മുതൽ



പാലാ വെള്ളാപ്പാട് ശ്രീവനദുർഗാദേവി ക്ഷേത്രത്തിലെ മീനപ്പൂരം ഏപ്രിൽ ആറ് മുതൽ 10 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ചുറ്റമ്പലം 6 ന് രാവിലെ 9 മണിക്ക് കേന്ദ്ര പെട്രോളിയം ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രാധികാ സുരേഷ് ഗോപി ഭഗവതിക്ക് മുമ്പിൽ സമർപ്പിക്കും. 



അഡ്വക്കേറ്റ് കെ ആർ ശ്രീനിവാസൻ കുന്നുംപുറത്ത് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ദേവസ്വം ബോർഡ് മെമ്പർ അഡ്വക്കേറ്റ് എ അജികുമാർ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എംഎൽഎ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. തുടർന്ന് പതിനൊന്നു മുപ്പതിന് തിരുവാതിര, 1 ന് പ്രസാദഊട്ട്, 6 ന് തിരുവാതിര, ശാസ്ത്രീയ നൃത്ത സന്ധ്യ എന്നിവ അരങ്ങേറും.


പരിപാടികൾ വിശദീകരിച്ചു പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ അജിത് പാറക്കൽ, അനീഷ് മഠത്തിനാൽ, സുധീർ കമലാ നിവാസ്, രാജേഷ് കുന്നുംപുറത്ത്, ജിലു കല്ലറക്കത്താഴെ, ഷിബു കാരമുള്ളിൽ, അരവിന്ദാക്ഷൻ തെക്കേ നെല്ലിയാനി, വിനോദ് പുന്നമറ്റത്തിൽ, ബിജു ഇലവുങ്കത്തടത്തിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments