അന്തർദ്ദേശീയ കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ഭൂമികയിൽ സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററിൽ നടന്ന ഒത്തുചേരൽ ഹൃദ്യമായി. MRRM റെയിൻ ഗേജ് വളൻ്റിയർമാർക്ക് ജ്യോതിസ് മോഹൻ IRS സ്പോൺസർ ചെയ്ത മഴമാപിനികൾ കൈമാറി.
ഭൂമിക പ്രസിഡൻ്റ് കെ.ഇ. ക്ലമൻ്റ്, ബിനു പെരുമന, വി. എം. അബ്ദുള്ളാഖാൻ, ഡോ. ജൂബിലൻ്റ് ജോബ്, പി.സി. ജോസ് എന്നിവർ ഉപകരണങ്ങൾ കൈമാറി. ലക്ഷ്മി നായർ, മാളവിക, റോബിൻ കുറ്റിയാനി തുടങ്ങി വിവിധ വളൻ്റിയർമാർ അവ ഏറ്റുവാങ്ങി.
സെയിൻ്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജ് പാത്താമുട്ടം വിദ്യാർത്ഥികൾ MRRM നൊപ്പം ഇൻ്റേൺഷിപ്പിൽ ഏർപ്പെട്ട് പൂർത്തിയാക്കിയ ഓട്ടോമാറ്റിക് റിവർ ഗേജ് - ഏർലി വാർണിംഗ് സിസ്റ്റം സദസ്സിന് വിശദീകരിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥികൾ CCEC യ്ക്കൊപ്പം പൂർത്തിയാക്കിയ ഇൻ്റേൺഷിപ്പ് അനുഭവങ്ങൾ വിശദീകരിച്ചു. ഇരു ഗ്രൂപ്പുകൾക്കും സർട്ടിഫിക്കറ്റുകൾ കൈമാറി. ഷെറിൻ മരിയ മാത്യു, ജോസഫ് ഡോമിനിക്, സെബാസ്റ്റ്യൻ ജോർജ് എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments