വേണ്ടിവന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ തള്ളി മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്നത് തെറ്റായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒന്നിച്ചുനിന്നാല്‍ പാര്‍ട്ടികള്‍ തങ്ങളെ തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തില്‍ പോകാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്യവും, മാരക ലഹരികളും സമൂഹത്തിനും, കുടുംബങ്ങള്‍ക്കും ഗുരുതര ഭീഷണിയുയര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പാലാ രൂപതയിലെ മുഴുവന്‍ ഇടവകകളെയും ലഹരിക്കെതിരെ ഉണര്‍ത്തുകയെന്ന ലക്ഷ്യവുമായി 171 ഇടവകകളെയും ഏകോപിപ്പിച്ചുകൊണ്ട് പാലായില്‍ നടന്ന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാലാ രൂപതാ മെത്രന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് .
രൂപതയിലെ മുഴുവന്‍ ഇടവക വികാരിമാര്‍ക്കും കത്തിലൂടെ പ്രത്യേക നിര്‍ദ്ദേശം നല്‍കിയാണ് ഈ അടിയന്തര സുപ്രധാന സമ്മേളനം വിളിച്ചു ചേര്‍ത്തത്. പാലാ ളാലം സെന്റ് മേരീസ് പഴയ പള്ളി പാരിഷ്ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു.
രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് വെള്ളമരുതുങ്കല്‍, എസ്.എം.വൈ.എം. ഡയറക്ടര്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജാഗ്രതാ സെല്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റം, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ്പങ്കെടുത്തത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments