മേവട മേജർ പുറയ്ക്കാട്ട് കാവ് ദേവീക്ഷേത്രത്തിലെ മേവട പൂരം 2025 ന് ഇന്ന് തുടക്കമായി. ആട്ട വിശേഷ ദിനമായ പൂരംനാളിൽ ഏപ്രിൽ 10ന് പൂരം ഇടിയോടുകൂടി തിരുവുത്സവം സമാപിക്കും. മേവടപൂരം 2025 ന്റെ തിരുവരങ്ങ് ഉദ്ഘാടനം സുപ്രസിദ്ധ സിനിമ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ അഭിലാഷ് പിള്ള നിർവഹിച്ചു.
മേവട പൂരം 2025ന്റെ ഒന്നാം ഉത്സവ ദിനം രാവിലെ അഞ്ചിന് പള്ളിയുണർത്തൽ ചടങ്ങോട് കൂടി ആരംഭിച്ചു. നിർമാല്യ ദർശനം, അഭിഷേകം ഗണപതിഹോമം, ഉഷപൂജ എന്നിവയും പുരാണ പാരായണവും വിശേഷാൽപൂജ വഴിപാടുകളും നടന്നു. രാവിലെ 10.30 ന് തിരുവരങ്ങ് ഉദ്ഘാടനം നടന്നു ഉച്ചയ്ക്ക് നടന്ന പ്രസാദഊട്ടിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.വൈകുന്നേരം 6:20 മുതൽ ദീപാരാധന ചുറ്റുവിളക്ക്,7 30ന് കഞ്ഞി വഴിപാടും തുടർന്ന് രാത്രി 10 മുതൽ താലപ്പൊലി കളം കണ്ട് തൊഴൽ എന്നിവയും നടന്നു.
മേവടപൂരം 2025 തിരുവരങ്ങ് ഉദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് അനിൽകുമാർ പിജി തെക്കേപേങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ സുപ്രസിദ്ധ സിനിമ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ അഭിലാഷ് പിള്ള ദീപപ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. തിരുവുത്സവ കമ്മിറ്റി ജനറൽ കൺവീനർ മനോജ് എസ് നായർ പന്തലാനിക്കൽ യോഗത്തിൽ സ്വാഗതം ആശംസിച്ചു. അമൃത സൂപ്പർസ്റ്റാർ ഫെയിം ദേവിക എസ് നായരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് തിരുവുത്സവം 2025 നോട് അനുബന്ധിച്ച് പുറയ്കാട്ടു കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന 1,00,000/- രൂപാ സഹായനിധി ഡിവൈഎസ്പി കെ.സദൻ കിഡ്നി സംബന്ധമായ അസുഖം കൊണ്ട് വിഷമിക്കുന്ന ആതിര കൃഷ്ണക്ക് സമർപ്പിച്ചു .
തിരുവുത്സവം മുഖ്യ രക്ഷാധികാരി ഡോക്ടർ ദിവാകരൻ നായർ പുത്തേട്ട്,ഉപദേശക സമിതി വൈസ് പ്രസിഡൻറ് പി എസ് ശശികുമാരൻ നായർ പന്തലാനിക്കൽ, തിരുവുത്സവം മാതൃസമിതി പ്രസിഡൻറ് മഞ്ജു ദിലീപ് പള്ളിയമ്പിൽ,തിരുവുത്സവം മാതൃസമിതി സെക്രട്ടറി പ്രസന്നകുമാരി പ്ലാക്കുഴിയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉപദേശക സമിതി സെക്രട്ടറി രാജേഷ് കെ ആർ കടപ്ലാക്കൽ കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് പൊൻകുന്നം ഷാജിരാജ് അവതരിപ്പിച്ച ഭക്തിഗാനോത്സവം അരങ്ങേറി.രാത്രി ഏഴിന് തിരുവനന്തപുരം സരിഗ അവതരിപ്പിക്കുന്ന നൃത്ത നാടകം ആസുരതാണ്ഡവം നടന്നു.
മേവട പൂരം 20025 രണ്ടാം ഉത്സവ ദിനമായ ഏപ്രിൽ രണ്ടിന് പതിവ് ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട് വൈകുന്നേരം 6:20 മുതൽ ദീപാരാധന ചുറ്റുവിളക്ക്, കഞ്ഞി വഴിപാട്, തുടർന്ന് 10 മുതൽതാലപ്പൊലി കളം കണ്ട് തൊഴൽ എന്നിവയും തിരുവരങ്ങിൽ രാവിലെ 9ന് നാരായണീയ പാരായണം, രാത്രി 7ന് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന നാടകം ലക്ഷ്മണരേഖ എന്നിവയും നടക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments