Latest News
Loading...

സി.എസ്. ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 43-ാം വാര്‍ഷികത്തിന് കൊടിയേറ്റി.



സി.എസ്. ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 43-ാം വാര്‍ഷിക ദിനത്തില്‍ മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലില്‍ ബിഷപ്പ് റൈറ്റ് റവ. വി.എസ്. ഫ്രാന്‍സിസ് കൊടിയേറ്റി.  ബിഷപ് റൈറ്റ് റവ. ഡോ. കെ.ജി. ദാനിയേല്‍, വൈദീക സെക്രട്ടറി റവ. റ്റി.ജെ. ബിജോയ്, ട്രെഷറാര്‍ റവ. പി.സി. മാത്യൂക്കുട്ടി, കത്തീഡ്രല്‍ വികാരി റവ. ജോസഫ് മാത്യൂ, റവ. കെ. ജെ. ജേക്കബ്ബ്, എന്നിവര്‍ സന്നിഹിതരായിരുന്നു. 



മഹായിടവകയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായ സുവിശേഷീകരണം , ഇടയ പരിപാലനം, വികസനം എന്നിവയില്‍ അടിസ്ഥാനപ്പെട്ട് ജനങ്ങളും ശുശ്രൂഷകരും വൈദികരും സഭാജീവിതത്തില്‍ മുന്നേറണമെന്നും കേരളത്തെ കാര്‍ന്നുതിന്നുന്ന , തലമുറയെ നിര്‍മാര്‍ജനം ചെയ്യുന്ന ലഹരി ഉപയോഗത്തിനെതിരെയും വിതരണ ശൃംഖലകള്‍ക്കെതിരെയും ശക്തമായ നിലപാടു എടുത്ത് സഭാംഗങ്ങള്‍ തങ്ങളുടെ സാമൂഹിക പ്രതിജ്ഞാബദ്ധത നിറവേറ്റണമെന്നും സ്‌തോത്ര ശുശ്രൂഷാ മധ്യേയുള്ള ദൈവ വചന പ്രഘോഷണത്തില്‍ മഹായിടവക ബിഷപ്പ് വി എസ്. ഫ്രാന്‍സിസ് ഓര്‍മ്മിപ്പിച്ചു.



.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments