Latest News
Loading...

കുത്തേറ്റു മരിച്ച ബേബിയുടെ സംസ്കാരം നാളെ




വള്ളിച്ചിറയിൽ വാക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റു മരിച്ച ബേബിയുടെ സംസ്കാരം നാളെ നടക്കും. രാവിലെ 11- ന് പൈങ്ങളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം.  

വള്ളിച്ചിറയിലെ വ്യാപാരിയായ വലിയ കാലായിൽ വി. ജെ. ബേബി (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ അയൽവാസി ആരംകുഴക്കൽ എ. എൽ. ഫിലിപ്പോസിനെ പാലാ പൊലീസ്  റിമാൻഡ് ചെയ്തു‌ .


ഇരുവരും സഹപാഠികളും സുഹൃത്തുക്കളുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക വിഷയത്തെച്ചൊല്ലി ഇരുവരും തമ്മിൽ ശനിയാഴ്‌ച വൈകിട്ടും തർക്കവും കയ്യേറ്റവും നടന്നിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

മരിച്ച ബേബിയുടെ ഭാര്യ മേരിക്കുട്ടി പാളയം ചന്ദ്രത്തിൽ കുടുംബാഗം. മക്കൾ: ടോജിൻ, ടെസിൽ മരുമകൻ: ജോജി പുന്നത്താനത്ത് (വള്ളിച്ചിറ).


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments