Latest News
Loading...

മദ്യ, ലഹരി വിരുദ്ധ സമിതി ഉദ്ഘാടനവും സെമിനാറും നടത്തപ്പെട്ടു.



മൂന്നിലവ് - മേച്ചാൽ , മലയോര മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന " മലനാട് സെൻടൽ മദ്യ, ലഹരി വിരുദ്ധ ജനകീയ സമിതി " യുടെ ഉദ്ഘാടനവും സെമിനാറും മൂന്നിലവു ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. ചാർളി ഐസക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.. കോട്ടയം എം. പി. അഡ്വ. ഫ്രാൻസിസ് ജോർജ് നിർവ്വഹിച്ചു.


സമൂഹത്തിൽ പ്രത്യേകിച്ച് യുവജനങ്ങളെയും വിദ്യാർത്ഥികളെയും നശിപ്പിക്കുന്ന ലഹരി എന്ന മഹാ വിപത്തിനെ ഇല്ലായ്മ ചെയ്യുന്നതിന് മത രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ മുന്നോട്ടുവരണമെന്നും ഉദ്ഘാടനസന്ദേശത്തിൽ എം പി ആഹ്വാനം ചെയ്തു.


യോഗത്തിൽ വാളകം സി.എസ്.ഐ ചർച്ച് വികാരി റവ.കെ.ഡി. സാം, മേച്ചാൽ ചർച്ച് വികാരി റവ. പി.വി. ആൻഡ്രൂസ്, നെല്ലാപ്പാറ ചർച്ച് വികാരി റവ.ഫാ.ജോർജ് ഈറ്റക്കൽ കുന്നേൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോഷി ജോഷ്വാ, കൃഷ്ണൻ. ഇ.കെ., ബ്ലോക്കുപഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ജി.ശേഖരൻ , ബി.ജെ.പി പ്രതിനിധി . ദിലീപ് ശ്രീഹരി, 


കെ.സി. (ജെ) പ്രതിനിധി സൈമൺ എ.എസ്, അഡ്വ. ജോസ് ജോസഫ് ആനകല്ലുങ്കൽ, കെ.ജെ.ജോസ് കുന്നും പുറത്ത്, പാസ്റ്റർ . റോബിൻ . വി. വർഗീസ്, സജി ഫ്രാൻസിസ് , മിനി ജേക്കബ്, യു.ജെ. മാമ്മച്ചൻ , ജോർജ് വി.എസ്, റ്റോമിച്ചൻ , നീ തു പി.എസ്. എന്നിവർ പ്രസംഗിച്ചു. മേലുകാവു സീനിയർ .സി.പി. ഒ.ജസ്റ്റിൻ ജോസഫ്, എ.എസ്.ഐ. സജിനി, റിട്ട. എക്സൈസ് ഇൻസ്പെക്ടർ പി.എൽ തോമസ് എന്നിവർ സെമിനാറിനു നേതൃത്വം നൽകി. സമിതി പ്രസിഡന്റ് പി.എൽ. ജോസഫ് സ്വാഗതവും സെക്രട്ടറി ജോസഫ് ഡാനിയേൽ കൃതജ്ഞതയും രേഖപ്പെടുത്തി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments