Latest News
Loading...

റോഡിലേക്ക് മരം വീണു




പാലാ പൊൻകുന്നം റൂട്ടിൽ വായനശാലയ്ക്ക് സമീപം റോഡിലേക്ക് മരം വീണു.ഒഴിവായത് വൻ ദുരന്തം. പാലാ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗത തടസ്സം ഉണ്ടായി. 



ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. റോഡിനോട് ചേർന്ന് പുരയിടത്തിൽ നിന്ന റബ്ബർ മരം ഒടിഞ്ഞു റോഡിലേക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ കറന്റ്‌ ലൈൻ ഓഫാകാതിരുന്നത് പരിഭ്രാന്തി പരത്തി. 


ആയിരകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തൊടുപുഴ പുനലൂർ ഹൈവേ ആണ് ഇത്.റബ്ബർ മരങ്ങളിലെ ഇലഭാരം കൂടിയതോടെ അപകടം സാധ്യതകളും വർധിക്കുകയാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments