മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി തലപ്പലം പഞ്ചായത്ത് ഹാളിൽ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രസിഡൻ്റ് ആനന്ദ് ജോസഫ് പ്രഖ്യാപിച്ചു. മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വാർഡുകളില് നടത്തിയ വാർഡുതല പ്രഖ്യാപനങ്ങളുടേയും യോഗങ്ങളുടേയും ശുചീകരണപ്രവർത്തനങ്ങളുടേയും വിവരങ്ങൾ/ ഫോട്ടോകൾ അടങ്ങിയ ലഘുലേഖ പ്രസിഡൻ്റ് പ്രകാശനം ചെയ്‌തു.
വാർഡുകളിൽ നിന്നുള്ള മികച്ച ശുചിത്വ പ്രവർത്തകരേയും മികച്ച ഹരിത സ്ഥാപനങ്ങൾ, വീടുകൾ എന്നിവയുടെ ഉടമകളേയും ആദരിച്ച് സർട്ടഫിക്കറ്റുകൾ വിതരണം ചെയ്‌തു ശുചീകരണം ഒരു ശീലമാക്കി നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കി മാറ്റണമെന്ന് യോഗത്തിൽ പങ്കെടുത്ത ദീപ്തതി സെമിനാരിയുടെ ഡയറക്‌ടർ റവ. ഫാദർ സന്തോഷ് ഓലപ്പുരയ്ക്കൽ പറഞ്ഞു
സാമൂഹ്യ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, അയൽക്കൂട്ടം കുടുംബശ്രീ പ്രവർത്തകര്, യുവജന സംഘടനാ പ്രവർത്തകര് അംഗൻവാടി ആശാവർക്കർമാര് ഹരിക കർമ്മസേനകൾ എന്നിവരുടെ സജീവ സാന്നിദ്ധ്യമായ ചടങ്ങുകൾക്കുശേഷം ഹരിത ടൌണ് ആയി പ്രഖ്യാപിച്ച പ്ലാശനാൽ ഭാഗത്തേയ്ക്ക് പദയാത്ര നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments