Latest News
Loading...

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവ്



ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങള്‍ ഒഴികെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ഹര്‍ജിക്കാരന് ലഭ്യമാക്കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അരുവിത്തുറ സ്വദേശിയായ വി.എസ് ഹുസ്സൈന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 



മൃഗങ്ങള്‍ക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ഏഗനിസ്റ്റ് അനിമല്‍ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളില്‍ പബ്ലിക്   ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും അപ്പീല്‍ അധികാരിയെയും നിയമിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കും. മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എം.എ. സലീം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ ഇടപെടല്‍.



കളക്ട്രേറ്റ് വിപഞ്ചിക ഹാളില്‍ വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം. ദിലീപ് നടത്തിയ സിറ്റിങ്ങില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. 39  പരാതികള്‍ പരിഗണിച്ചു. ഏഴ് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പോലീസ്, ആരോഗ്യ മേഖല, സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗില്‍ കൂടുതലായി എത്തിയതെന്ന് കമ്മീഷന്‍ പറഞ്ഞു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments