Latest News
Loading...

യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് മികച്ച നേട്ടം.



ഇക്കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി കലോത്സവം 'ദസ്തക് 2025' ൽ രാമപുരം മാർ ആഗസ്തീനോസ് വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു.  ശ്രാവൺ ചന്ദ്രൻ ടി ജെ  സ്പോട്ട് പെയിന്റിംഗ് ഒന്നാം സ്ഥാനവും കാർട്ടൂണിംഗിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സോന മറിയം ജോസ് ഇംഗ്ലീഷ് ചെറുകഥ യിലും ഇംഗ്ലീഷ് എസ് എ റൈറ്റിങ്ങിലും എ ഗ്രേഡും, ഗീതു വി കവിത പാരായണത്തിലും ഹിന്ദി കവിത രചനയിലും എ ഗ്രേഡും നേടി.



  അഭിനവ് ബാബു മോണോ ആക്ടിൽ എ ഗ്രേഡും , സൂര്യ സോമൻ വെസ്റ്റേൺ ഉപകരണ താള വാദ്യത്തിൽ എ ഗ്രേഡും , ആൻലിയ ജോഷി ഹിന്ദി ഉപന്യാസ  രചനയിൽ എ ഗ്രേഡും, കൃഷ്ണവേണി ഹിന്ദി ചെറുകഥയിൽ എ ഗ്രേഡും, അനുഗ്രഹ മറിയം ബിജു  ഇംഗ്ലീഷ് കവിത രചനയിൽ എ ഗ്രേഡും,  പ്രണവ് എ ടി മലയാളം ചെറുകഥയിൽ എ ഗ്രേഡും, പാർത്ഥിവ് സി ജി ഹിന്ദി  പ്രഭാഷണത്തിൽ എ ഗ്രേഡും നേടി.



ദേവിക ലൈജു , സ്നേഹ സാബു , മീനാക്ഷി തങ്കച്ചൻ , കാർത്തിക പി ആർ., ഗോപിക മോഹൻദാസ്, കാവ്യ അനിൽകുമാർ, കല്യാണി സന്തോഷ്, തെരേസ  ലിസ് തോമസ്, ഗോപിക വി ജെ., ജ്യോതിക ഷാജി എന്നിവരുടെ ടീം തിരുവാതിര കളിയിൽ എ ഗ്രേഡും കരസ്ഥമാക്കി.



വിജയികളെ കോളേജ് മാനേജർ റവ ഫാ. ബെർകുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് സ്റ്റാഫ് കോഡിനേറ്റർമാരായ ഷീബ തോമസ് സുമേഷ് സി എൻ , ആർട്ട്സ് ക്ലബ് സെക്രട്ടറി ഷെറിൻ തുടങ്ങിയവർ അഭിനന്ദിച്ചു..


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments