മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തീവ്രജ്ഞകർമ്മ പരിപാടികൾക്ക് രൂപം നൽകി. എംസി റോഡ് ,ടൗൺ സൗന്ദര്യവൽക്കരണം ,പൊതു ഇടങ്ങളിലും കടകളിലും വേസ്റ്റ് ബിൻ സ്ഥാപിക്കൽ, ശുചിത്വ ജാഥാ, ശുചിത്വ പ്രതിജ്ഞ ,തെരുവ് നാടകം, എൻഫോഴ്സ്മെന്റ് ശക്തമാക്കൽ തുടങ്ങിയവ മാർച്ച് 1 മുതൽ 30 വരെ ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷനായിരുന്നു .ഉഴവൂർ ബ്ലോക്ക് പ്രസിഡണ്ട് രാജു ജോൺ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു ,അസിസ്റ്റന്റ് ഡയറക്ടർ ആനീസ് ,ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്,,ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡോ.സിന്ധുമോൾ ജേക്കബ് ,ബ്ലോക്ക് മെമ്പർ ജോൺസൺ പുളിക്കൽ
,ബ്ലോക്ക് സെക്രട്ടറി ജോഷി ജോസഫ് ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷാരാജു സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, സിറിയക്ക് മാത്യു, മെമ്പർമാരായ ലിസി ജോർജ്, സാബു അഗസ്റ്റിൻ ,സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, കെ പി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments