പാലാ നഗരത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകിയ ളാലം ഗവൺമെൻറ് എൽ പി സ്കൂളിന്റെ 111-ാ മത് വാർഷികാഘോഷവും സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിബിൽ വി തോമസിൻ്റെ യാത്രയയപ്പ് സമ്മേളനവും വാർഡ് കൗൺസിലർ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് നിഷ ജോഷി അധ്യക്ഷയായിരുന്നു .
സ്കൂൾ ഹെഡ്മിസ്ട്രസ് സുനിത റ്റി കെ. എസ് എം സി ചെയർപേഴ്സൺ റാണി ജോബ് , എം പിടിഎ പ്രസിഡൻറ് ജിനു ജോൺ പി ടി എ വൈസ് പ്രസിഡൻറ് ആൽഫ തോമസ് , സിബിൽ വി . തോമസ്, ഷോണി സണ്ണി എന്നിവർ സംസാരിച്ചു .
പാലാ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ രാജകുമാര്‍ കെ ആശംസകൾ അറിയിച്ചു . കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളുംഇതോടൊപ്പം നടന്നു . കുട്ടികളുടെ കരാട്ടെ പ്രദർശനം സെൻസെയ് ബിനു മാസ്റ്റർ നയിച്ചു .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments